സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ; ഒരു പവൻ സ്വർണത്തിന്റെ വില 54,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 54,720 രൂപയായി. ഇന്ന് ഒറ്റയടിക്ക് 640 രൂപയാണ് പവന് വർധിച്ചത്. ഒരു ഗ്രാമിന് 80 രൂപടെ വർധനവുണ്ടായി.
ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ച് 29നാണ് സ്വർണവില 50000 കടന്നത്. ഏപ്രിൽ 19 ന് 54,500 ആയി റെക്കോർഡ് ഇട്ടു. ഇതാണ് ഇന്ന് ഭേദിച്ചത്.
വെള്ളിവിലയും ഇന്ന് സർവകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വർധിച്ച് വില 96 രൂപയായി. ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽപേർ സ്വർണം വാങ്ങുന്നുണ്ട്.