ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങവേ മിനിബസ് മറിഞ്ഞു; നാലു വയസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വരുന്ന വിവരം. ഇവരെ നിലഗുരുതരമാണ്.
തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.