തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയ്ക്കു നേരെ ലഹരി സംഘത്തിന്റെ ആക്രമണം; രക്ഷിക്കാനെത്തിയ ഭര്‍ത്താവുൾപ്പെടെ രണ്ടുപേർക്കും പരിക്ക്
തിരുവനന്തപുരം: അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിതയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് രതീഷിനും മറ്റ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. അമ്പൂരി സ്വദേശിയായ പാസ്റ്ററേയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി ഒന്‍പത് മണിമുതല്‍ 11 മണി വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഗുണ്ടകള്‍ റോഡില്‍ അഴിഞ്ഞാടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ പോകുന്നവരെയാണ് ഇവര്‍ ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.
പാസ്റ്റര്‍ അടക്കമുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിക്കാതിരുന്നതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.