പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്.

 പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്.

മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ മുഖ്യപ്രതി വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കെതിരെ കേസെടുത്തു. അനന്തു ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞ ഉടൻ പ്രതി വിനീഷ് ഒളിവിൽ പോവുകയായിരുന്നു. പന്നിയെ പിടിക്കാനാണ് താൻ കെണിവെച്ചത് എന്നാണ് വിനീഷ് പോലീസിന് നൽകിയ മൊഴി. ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *