ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം – കൃഷ്ണകുമാർ

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന് ജി. കൃഷ്ണകുമാർ. പണം എടുത്തിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. പോലീസ് അത് എന്തുകൊണ്ടാണ് അന്വേഷിക്കാത്തത് എന്നും കൃഷ്ണകുമാർ ചോദിച്ചു. ഇതിൽ മതവും രാഷ്ട്രീയവും കലർത്താൻ പാടില്ല. പോലീസ് നിഷ്പക്ഷമായി അന്വേഷിക്കണം.