നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകം: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം: നിലമ്പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി പന്നിക്കെണിയിൽപ്പെട്ട് ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഈ സമയത്ത് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറാകുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്. സത്യം താമസിയാതെ എല്ലാവർക്കും ബോധ്യമാകും. ശിവൻകുട്ടി പറഞ്ഞു.