അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും: കായികമന്ത്രി

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തുമെന്ന് വ്യക്തമാക്കി സർക്കാർ. ‘മെസി വരും ട്ടാ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ വിവരം പങ്കുവച്ചത്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സ്പോൺസർ തുക നൽകാത്തതിനാൽ അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന വാർത്തകൾ വന്നിരുന്നു. അഡ്വാൻസായി നൽകേണ്ട സ്പോൺസർ തുക നൽകാനുള്ള കാലാവധി കഴിഞ്ഞതോടെയാണ് അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന റിപ്പോർട്ട് വന്നത്. കരാർ ലംഘനത്തോടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സർക്കാർ നോട്ടീസ് അയച്ചിരുന്നു.