ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് : ബിനോയ് വിശ്വം

കണ്ണൂർ: ഗവർണർ പദവി ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ ഗവർണർ പദവിയെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കടന്നുകയറാനുള്ള ഉപാധിയാക്കി മാറ്റുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പോലും ഗവർണർമാർ തടഞ്ഞുവെക്കുന്നു. പ്രധാനപ്പെട്ട ബില്ലുകൾ പോലും കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം തടഞ്ഞുവെച്ച് ഗവർണർമാർ വികസനം തടസ്സപ്പെടുത്തുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.