ബെംഗളൂരു ദുരന്തത്തിൽ പങ്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ

 ബെംഗളൂരു ദുരന്തത്തിൽ പങ്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ

ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ക്രിക്കറ്റ് വിജയാഘോഷത്തെ തുടർന്നുണ്ടായ അപകടത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലല്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ. പരിപാടി നടത്തണമെന്നത് സർക്കാരിന്റെ തീരുമാനമായിരുന്നു. ഉന്നത തലങ്ങളിൽ നിന്ന് പരിപാടിക്ക് അനുമതിയുണ്ടായിരുന്നു. മിനിസ്റ്റർ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ, ക്യാബിനറ്റ് മിനിസ്റ്റർ, സീനിയർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടിക്ക് സൗകര്യമൊരുക്കിയത് സർക്കാരാണ്. അസോസിയേഷൻ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *