തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന അഭ്യർത്ഥനയുമായി പി വി അൻവർ

 തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന അഭ്യർത്ഥനയുമായി പി വി അൻവർ

നിലമ്പൂർ: തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് പി വി അൻവർ. ജനങ്ങൾ പത്തു രൂപയോ ഒരു രൂപയോ വച്ച് സംഭാവന നൽകണം. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും വിൽക്കാൻ കഴിയാതെ ഭൂമി കേസിൽ പെട്ട് കിടക്കുകയാണ്. ക്രൗഡ് ഫണ്ടിങ്ങിന് സഹായിക്കാമെന്ന് പറഞ്ഞ് നിരവധിപേർ വന്നിരുന്നു. നിലമ്പൂരിലെ ജനങ്ങൾ പത്തു രൂപയോ ഒരു രൂപയോ അയച്ച് സഹായിക്കണം. അത് പണത്തിനു വേണ്ടി മാത്രമല്ല, തന്റെ സമാധാനത്തിനു വേണ്ടിയാണ്. തന്റെ പോരാട്ടത്തിനുള്ള ധാർമിക പിന്തുണ എന്ന നിലയിൽ ജനങ്ങൾ സഹായിക്കണമെന്ന് അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അൻവർ മത്സരിക്കുന്നത്. എംഎൽഎ ആകാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും അങ്ങനെയെങ്കിൽ ഉണ്ടായിരുന്ന പദവിയിൽ തന്നെ തുടർന്നാൽ മതിയെന്നും, ടി പി ചന്ദ്രശേഖരനെ പോലെ കൊല്ലപ്പെടാതിരിക്കാനാണ് താൻ പോരാടുന്നതെന്നും അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *