നിലമ്പൂരിൽ പി വി അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുന്നത് കത്രിക ചിഹ്നത്തിൽ. തൃണമൂൽ കോൺഗ്രസിന് നൽകിയ പത്രിക തള്ളിയതിനാൽ സ്വതന്ത്രനയാണ് അൻവർ മത്സരിക്കുന്നത്. 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 4 പേർ പത്രിക പിൻവലിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഓട്ടോറിക്ഷ അടയാളത്തിലാണ് അൻവർ മത്സരിച്ചത്. കത്രിക ചിഹ്നം ലഭിച്ചതിൽ സന്തോഷമെന്ന് അൻവർ പ്രതികരിച്ചു.