തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; മകൻ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മാറനല്ലൂരില്‍ വീട്ടമ്മ മരിച്ച നിലയില്‍. മാരനല്ലൂര്‍ സ്വദേശി ജയ (58) ആണ് മരിച്ചത്. മകൻ കൊലപ്പെടുത്തിയതായാണ് സംശയം. ഇവരുടെ മകൻ അപ്പു പൊലീസ് കസ്റ്റഡിയിലാണ്.
മൃതദേഹത്തില്‍ കണ്ട മുറിവുകളും അയല്‍ക്കാരുടെ മൊഴിയും സംശയത്തിലേക്ക് വിരല്‍ചൂണ്ടിയതോടെയാണ് പൊലീസ് അപ്പുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മദ്യപിച്ച് മകൻ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വഴക്ക് അമ്മയെ മര്‍ദ്ദിക്കുന്നതിലേക്കെത്തുകയും മര്‍ദ്ദനത്തിനൊടുവില്‍ ജയയുടെ മരണം സംഭവിക്കുകയും ചെയ്തതായാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു.
ഇതിന് പുറമെ ഇവരുടെ അയല്‍വാസികളുടെ മൊഴികളിലും അപ്പുവിനെതിരായ തെളിവുകളെണ്ടെന്നാണ് സൂചന. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവര്‍ ആരോപിക്കുന്നത്.