എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ സമരം; സര്‍വീസുകള്‍ മുടങ്ങിയ; അമ്മയെയും ഭാര്യയെയും കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി

 എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ സമരം; സര്‍വീസുകള്‍ മുടങ്ങിയ; അമ്മയെയും ഭാര്യയെയും കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയതോടെ അമ്മയെയും ഭാര്യയെയും അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. ഒമാനിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഐടി ജീവനക്കാരനായിരുന്ന നമ്പി രാജേഷ്.

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്
കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ മസ്‌ക്കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അവസാനമായി ഭര്‍ത്താവിനെ കാണാന്‍ ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും മസ്‌കറ്റിലേക്കു യാത്രതിരിച്ചിരുന്നു. എന്നാല്‍ രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജീവനക്കാര്‍ സമരത്തിലാണെന്നും വിമാനം റദ്ദാക്കിയതായും അറിയുന്നത്.

ഈ മാസം 8 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്ര മുടങ്ങിയതായി പരാതിപ്പെട്ടപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ അടുത്ത ദിവസം മറ്റൊരു വിമാന ടിക്കറ്റ് നല്‍കിയെങ്കിലും ആ വിമാനവും റദ്ദാക്കി. ഇതോടെ അമൃതയുടെയും അമ്മയുടെയും യാത്ര മുടങ്ങുകയായിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മസ്‌കത്തില്‍ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

Leave a Reply

Your email address will not be published. Required fields are marked *