കണ്ണുകൾകൊണ്ട് എക്സറെ രൂപത്തിൽ മനുഷ്യശരീരത്തിനുള്ളിൽ കാണാം; ‘എക്‌സ്-റേ കണ്ണുകളുള്ള പെൺകുട്ടി’ ഇവിടെയുണ്ട്
നൂറ്റിപ്പത്ത് വർഷങ്ങൾക്ക് മുമ്പ്, ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം റോൻ്റ്ജെൻ, ജീവനുള്ള മനുഷ്യശരീരത്തിനുള്ളിൽ എല്ലുകളുടെയും അവയവങ്ങളുടെയും ഫോട്ടോഗ്രാഫുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു അദൃശ്യമായ വികിരണം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ആദ്യം, പല ശാസ്ത്രജ്ഞരും “എക്‌സ്-റേ” കണ്ടുപിടിത്തത്തെ ഒരു കള്ളക്കളി എന്ന് വിളിച്ചു. എന്നാൽ പിന്നീട് ശാസ്ത്രത്തിലെയും വൈദ്യശാസ്ത്രത്തിലെയും ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായി ഇത് മാറുകയായിരുന്നു. തൻ്റെ കണ്ടുപിടിത്തത്തിന് കേവലം ആറുവർഷത്തിനുശേഷം, ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം റോൻ്റ്‌ജെന് ലഭിച്ചു.
എന്നാൽ ഈ “എക്‌സ്-റേ” ഒരു കണ്ണിലൂടെ കാണാൻ സാധിച്ചാലോ ? റഷ്യയിലെ സരൻസ്‌കിൽ നിന്നുള്ള ഒരു കൗമാരക്കാരിയാണ് കണ്ണുകൾകൊണ്ട് എക്സറെ രൂപത്തിൽ മനുഷ്യശരീരത്തിനുള്ളിൽ കാണാനുള്ള കഴിവുണ്ട് എന്ന് പറയുന്നത്. പലപ്പോഴും ഡോക്ടർമാരുടേതിനേക്കാൾ കൃത്യമായ രോഗനിർണയം നടത്താൻ ഇവൾക്ക് സാധിച്ചിട്ടുണ്ട്.
തനിക്ക് രണ്ട് തരത്തിലുള്ള കാഴ്ചശക്തിയുണ്ടെന്ന് നടാഷ പറയുന്നു. ഒന്ന് ഒരാൾക്ക് സാധാരണ കാണാനാകുന്ന രീതിയിലും മറ്റൊന്ന് സെല്ലുലാർ തലം വരെ മനുഷ്യശരീരത്തിൻ്റെ വിശദാംശങ്ങൾ കാണാൻ കഴിയും. അവൾക്ക് അവളുടെ രണ്ടാമത്തെ കാഴ്ച ഇഷ്ടാനുസരണം പ്രവർത്തിപ്പിക്കാനും പ്രവർത്തനം നിർത്തുവാനും കഴിയും, പക്ഷേ ഇത് ആവർത്തിച്ച് ചെയ്യുന്നത് ഭയങ്കര തലവേദനയ്ക്ക് കാരണമാകുന്നു എന്ന് നടാഷ പറയുന്നു.
നടാഷയുടെ ഈ കഴിവ് പകൽ സമയത്ത് മാത്രമേ പ്രവർത്തിക്കൂ; നിരവധി റഷ്യൻ ശാസ്ത്രജ്ഞരും മെഡിക്കൽ സ്ഥാപനങ്ങളും നടാഷയുടെ ഈ അവകാശവാദം സത്യമണോ എന്നറിയാൻ പരിശോധനകൾ നടത്തി. അവയവങ്ങൾ, ടിഷ്യുകൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിവ കാണാനും കൃത്യമായ മെഡിക്കൽ രോഗനിർണയം നടത്താനുമുള്ള അവളുടെ കഴിവ് ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തി.
അവരിൽ പലരും ഇതിലെ സത്യവസ്ഥ അറിയാൻ നടാഷയുടെ അടുത്തെത്തി. അവളെ വിശദമായി പരിശോധിക്കാൻ നിരവധി കാര്യങ്ങൾ ചെയ്യാൻ അവളോട് ആവശ്യപ്പെട്ടു. നടാഷയുടെ ഈ കഴിവ് കൊണ്ട് ഒരിക്കൽ അവൾ ഒരു ഡോക്ടറെ പരിശോധിച്ചു. തുടർന്ന് അയാൾക്ക് എവിടെയാണ് അൾസർ ഉള്ളതെന്ന് അവൾ കണ്ടെത്തി. ഡെങ്കിനയെക്കുറിച്ചുള്ള ഡിസ്കവറി ചാനൽ ഡോക്യുമെൻ്ററിയിൽ ഒരു കാർ അപകടത്തിൽ ഇരയായ സ്ത്രീയുടെ എല്ലാ ഒടിവുകളും മെറ്റൽ പിന്നുകളും അവൾ തിരിച്ചറിഞ്ഞതിനെ കുറിച്ച് പറയുന്നുണ്ട്.