നിര്‍മ്മിച്ചിട്ട് ദിവസങ്ങള്‍ മാത്രം; ശക്തമായ മഴയിലും കാറ്റിലും റെയില്‍വെ സ്റ്റേഷനിലെ മേല്‍ക്കൂര തകര്‍ന്നുവീണു
മുംബൈ: ശക്തമായ മഴയിലും കാറ്റിലും രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയും ക്ലാഡിങ്ങും തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയുടെ ഏകദേശം 15 മുതല്‍ 20 ചതുരശ്ര അടി വരെ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടപ്പാക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. ശക്തമായ കാറ്റില്‍ മേല്‍ക്കൂര പറന്ന് പോയതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ട്രെക്ചറിന്റെ ക്ലാഡിങ് അടക്കം തകര്‍ന്നിട്ടുണ്ട്.