എം ടിവാസുദേവൻ നായരുടെ വീട്ടിലെ മോഷണം : വീട്ടു ജോലിക്കാരിയും ബന്ധുവും പിടിയിൽ
കോഴിക്കോട്:സാഹിത്യകാരൻ എം ടി
വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.എംടിയുടെ വീട്ടിലെ പാചകക്കാരി ശാന്ത ബന്ധു പ്രകാശൻ എന്നിവരാണ് കസ്റ്റഡിയിലായത്.എം ടി യുടെ വീട്ടിൽ 5 വർഷമായി ജോലി ചെയ്യുന്ന ആളാണ് ശാന്ത.മോഷ്ടിച്ച സ്വർണ്ണം വിൽക്കാൻ സഹായിച്ചത് ബന്ധു പ്രകാശനാണ്.
15 ലക്ഷത്തോളം വില വരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.ഡയമണ്ടും മരതകവും പതിപ്പിച്ച മാലകളും വളകളും ആണ് നഷ്ടപ്പെട്ടത്.എംടി യുടെ ഭാര്യ സരസ്വതിയുടെ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി അറിയുന്നത്.കഴിഞ്ഞമാസം 29 നും 30 നും ഇടയിലാണ് മോഷണം നടന്നാണ് പ്രാഥമിക വിവരം. എം ടി വാസുദേവൻ നായരും ഭാര്യയും ആ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു.