നെഞ്ചത്ത് ബാൻഡ് എയിഡ്; അമൃത സുരേഷ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ചിത്രം പുറത്ത്
കഴിഞ്ഞദിവസം നാളുകളായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന പേരുകൾ അമൃത സുരേഷിന്റെയും ബാലയുടെയും മകളുടെയും ആയിരുന്നു. ബാലയുടെ മകളായ അവന്തിക ബാലയ്ക്കെതിരെ രംഗത്ത് എത്തിയത് വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. അച്ഛൻ അമ്മയെയും തന്നെയും ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് മകൾ പറഞ്ഞിരുന്നത്. ഇതിനു മറുപടിയുമായി ബാല എത്തി. അമൃത പറഞ്ഞിട്ടാണ് മകൾ ബാലയ്ക്കെതിരെ സംസാരിച്ചത് എന്നായിരുന്നു ബാലയുടെ നിലപാട്. ഇതിനെതിരെ അമൃതയും പിന്നീട് പ്രതികരണവുമായി രംഗത്ത് വന്നു. അതിനുശേഷം അമൃത പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നും ഭാര്യയുടെ മുൻ ഡ്രൈവർ ഉൾപ്പെടെ പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. അങ്ങനെ പ്രശ്നങ്ങൾ നടക്കുന്നതിനിടയിലാണ് അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അമൃത ആശുപത്രിയിലായ വിവരം സഹോദരി അഭിരാമിയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
അമൃതയെ കാർഡിയാക്ക് ഐ സി യുവിലേക്ക് പ്രവേശിപ്പിക്കുന്ന ചിത്രമാണ് അഭിരാമി പങ്കുവെച്ചിരുന്നത്. എന്റെ ചേച്ചിയെ ഉപദ്രിവിക്കുന്നത് ഇനിയെങ്കിലും നിർത്തൂവെന്നായിരുന്നു അഭിരാമി കുറിച്ചത്. പക്ഷേ ഇതിന് ശേഷം ഒരു വിവരവും പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ അമൃത തന്നെ തന്റെ ഒരു ഫോട്ടോയും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്. അമൃത വീട്ടിൽ എത്തിയിരിക്കുകയാണ്.
തന്റെ വിരങ്ങൾ അന്വേഷിച്ചതിന് അമൃത എല്ലാവർക്കും നന്ദി പറയുന്നുണ്ട്. എല്ലാവരുടെ പ്രാർത്ഥനയ്ക്കും അമൃത നന്ദി അറിയിച്ചു. എന്നാൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. നെഞ്ചിന്റെ ഇടത് ഭാഗത്തായി പ്ലാസ്റ്റർ ഒട്ടിച്ചതായി കാണാം. ഫോട്ടോയിൽ അമൃത പുഞ്ചിരിച്ചിട്ടാണ് ഉള്ളതെങ്കിലും താരത്തിന്റെ മുഖത്ത് ക്ഷീണം കാണുന്നുണ്ട്.
എന്താണ് പറ്റിയത് എന്ന് അമൃത തന്നെ വ്യക്തമാക്കുമെന്നാണ് ആരാധകർ പറയുന്നു. സാധാരണ വ്യക്തിപരമായ സങ്കടങ്ങളൊന്നും അമൃത പറയാറില്ല. ബാല പലതവണ അമൃതയ്ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടിണ്ടെങ്കിലും അമൃത വിവാഹ മോചനത്തെക്കുറിച്ചോ ബാലയുമായുള്ള ജീവിതത്തെക്കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല.