‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ അഡ്ജസ്റ്റമെന്റ് ആവശ്യപ്പെട്ടു; ആരോപണവുമായി ട്രാൻസ്ജൻഡർ

 ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ അഡ്ജസ്റ്റമെന്റ് ആവശ്യപ്പെട്ടു; ആരോപണവുമായി ട്രാൻസ്ജൻഡർ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് നു പിന്നാലെ സിനിമ മേഖലയിൽ നടക്കുന്ന പലതരത്തിലുള്ള ചൂഷണങ്ങൾ പല നടിമാരും തുറന്നു പറയുകയുണ്ടായി. ഇപ്പോഴിതാ ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് ട്രാൻസ്ജൻഡർ രാഗാ രഞ്ജിനി. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്ജൻഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചതെന്ന് രാഗാ രഞ്ജിനി പറയുന്നു.

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനായി കൊച്ചിയിൽ എത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി പറയുന്നു. എന്നാൽ താൻ ഇത് നിരസിച്ചുവെന്നും രാഗാ രഞ്ജിനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *