നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്
റായ്പൂർ: ഛത്തീസ്ഗഡിൽ നാരായൺപൂരിൽ സുരക്ഷാ സേന മാവോയിസ്റ്റുമായിട്ടുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്. ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെത്തിയുണ്ട്.
മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.