അഗളിയിൽ കാട്ടാന ആക്രമണം; വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും തകർത്തു
പാലക്കാട്∙ അഗളി ചിറ്റൂർ മിനർവയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും കാട്ടാന തകർത്തു. രാവിലെ ആറുമണിക്കാണ് സംഭവം.
മിനർവ സ്വദേശി രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. ഇതുവഴിയെത്തിയ ഒറ്റയാൻ വാഹനങ്ങൾ തകർത്ത് മുന്നോട്ടു പോയി. 15 മിനിറ്റോളം പരിസരത്ത് ചുറ്റിക്കറങ്ങിയ ശേഷം തിരികെ കാട്ടിലേക്ക് പോയി.