പിറ്റ്ബുൾ ചെവി കടിച്ചുപറിച്ചു; 11മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ യുവാവി​ന്റെ ചെവി പൂർവ്വ സ്ഥിതിയിലാക്കി ഡോക്ടർമാർ

 പിറ്റ്ബുൾ ചെവി കടിച്ചുപറിച്ചു; 11മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ യുവാവി​ന്റെ ചെവി പൂർവ്വ സ്ഥിതിയിലാക്കി ഡോക്ടർമാർ

ദില്ലി: വളർത്തുനായയെ ഓമനിക്കുന്നതിനിടയിൽ ചെവി കടിച്ചു പറിച്ചു. പിറ്റ്ബുൾ ആണ് ഉടമയായ 22കാര​ന്റെ ഇടത് ചെവി കടിച്ച് പറിച്ചത്. 11 മണിക്കൂർ ദൈർഘ്യമേറിയ ശസ്ത്രക്രീയ നടത്തി ഡോക്‌ടർമാർ ചെവി പൂർവ്വ സ്ഥിതിയിലാക്കി. ചെവിയുടെ കടിച്ചുപറിച്ച ഭാ​ഗം 2 മില്ലി മീറ്റർ തൂങ്ങിക്കിടക്കുന്ന സ്ഥിതിയിലാണ് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ എത്തിച്ചത്.

ഇൻട്രിക്കറ്റ് മൈക്രോ സർജിക്കൽ റീ പ്ലാൻറേഷൻ എന്ന നടപടിയിലൂടെയാണ് ആരോഗ്യ വിദഗ്ധർ ചെവി തിരികെ തുന്നിച്ചേർത്തത്. ചെവി തിരികെ വെറുതെ തുന്നിച്ചേർക്കുക മാത്രമല്ല, പുറത്ത് നിന്നുള്ള കാഴ്ചയിൽ യാതൊരു വിധ വ്യത്യാസം വരാത്ത രീതിയിലാണ് ചെവി തിരികെ സ്ഥാപിച്ചതെന്നാണ് ദില്ലി ഫരീദാബാദിലെ സ്വകാര്യ ആശുപത്രി അധികൃതരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം. പിറ്റ്ബുള്ളിന്റെ ആക്രമണത്തിന് പിന്നാലെ തന്നെ ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവിയിലേക്കുള്ള രക്തചംക്രമണം പുനസ്ഥാപിക്കാൻ ആയതാണ് ശസ്ത്രക്രിയയ്ക്ക് പ്രതീക്ഷ നൽകിയതെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്. വലിച്ച് കീറിയ നിലയിലായിരുന്നു ചെവിയിലേക്കുള്ള രക്തക്കുഴലുണ്ടായിരുന്നത്.

വളരെ വെല്ലുവിളിനിറഞ്ഞ ഒരു ശസ്ത്രക്രീയയായിരുന്നു ഇത്. 0.5 മില്ലിമീറ്ററോളം മാത്രം വലിപ്പമുള്ള ചെവിയിലേക്കുള്ള രക്തക്കുഴൽ പുനസ്ഥാപിക്കുക എന്നത് വളരെ ശ്രമകരമായിരുന്നു. വലിയ ശക്തിയേറിയ മൈക്രോ സ്കോപ്പുകളുടേയും സൂപ്പർ മൈക്രോ സർജിക്കൽ ഉപകരണങ്ങളുടേയും സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിലെ ഏറ്റവും ദീർഘവും വെല്ലുവിളി നിറഞ്ഞതുമായിരുന്ന ഘട്ടമായിരുന്നു ഇതെന്നാണ് പ്ലാസ്റ്റിക് സർജറിക്ക് നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *