ഒൻപതാം ക്ലാസ് വിദ്യാർത്ഥി എസ്കവേറ്റർ ഇടിച്ച് മരിച്ചു; ഡ്രൈവർ ഓടി രക്ഷപെട്ടു

കൊൽക്കത്ത: ട്യൂഷൻ ക്ലാസിലേക്ക് പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി എസ്കവേറ്റർ ഇടിച്ച് മരിച്ചു. തെക്കൻ കൊൽക്കത്തയിലെ ബാൻസ്ദ്രോണി മേഖലയിൽ ദിനേശ് നഗർ ഓട്ടോ സ്റ്റാൻഡിന് സമീപം ബുധനാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്.
നാട്ടുകാർ ഉടനെ ടോളിഗഞ്ചിലെ ബാംഗൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജെസിബി ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയി. അപകടമുണ്ടാക്കിയ ജെസിബി പ്രതിഷേധത്തിനിടെ തകർത്തു.
ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡിന്‍റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അപകടം നടന്നയുടൻ പൊലീസ് സ്ഥലത്തെത്തിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.