ഓടുന്ന കാറിന് തീ പിടിച്ച് വ്യവസായിയ്ക്ക് ദാരുണാന്ത്യം

 ഓടുന്ന കാറിന് തീ പിടിച്ച് വ്യവസായിയ്ക്ക് ദാരുണാന്ത്യം

ഗുജറാത്ത്: ഓടുന്ന കാറിന് തീ പിടിച്ച് വ്യവസായി മരിച്ചു. എക്‌സ്‌പെർട്ട് സെറാമിക്‌സ് എന്ന ഫാക്ടറിയുടെ ഉടമ അജയ് ഗോപാനി(39)യാണ് മരിച്ചത്. ഗുജറാത്തിലെ മോർബിയിലെ ലീലാപർ കനാൽ റോഡിന് സമീപമുള്ള ഹൈവേയിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം.

തീപിടിത്തം അറിഞ്ഞയുടൻ മോർബി മുനിസിപ്പാലിറ്റിയിലെ ഫയർഫോഴ്‌സ് സംഘം അഗ്നിശമന സേനാംഗങ്ങളുമായി സ്ഥലത്തെത്തി തീയണക്കാൻ ജലപീരങ്കി പ്രയോഗിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി തീയണക്കാൻ തുടങ്ങിയെങ്കിലും ഗോപാനി രക്ഷപ്പെടാനാകാതെ വാഹനത്തിൽ കുടങ്ങിപ്പോയി. ലോക്കായ ഡോർ തുറക്കാനാവാതെ കാറിനകത്തുവച്ചുതന്നെ അദ്ദേഹത്തിന് ജീവൻ നഷ്‍ടമാകുകയായിരുന്നു.

പിന്നീട് മൃതദേഹം പുറത്തെടുത്ത് പ്രാദേശിക ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കത്തിനശിച്ച കാറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും എട്ട് മൊബൈൽ ഫോണുകളും പിസ്റ്റളും സ്വർണ ചെയിനും വിലപിടിപ്പുള്ള വാച്ചുകളും ഉൾപ്പെടെയുള്ള വിവിധ സാധനങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെടുത്തു. പോലീസിൻ്റെ സാന്നിധ്യത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവ കുടുബത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *