അവിഹിത ബന്ധം അറിഞ്ഞ മകളെ കൊല്ലാൻ ശ്രമം; യുവതിക്ക് 47 വര്‍ഷം ജയില്‍ ശിക്ഷ
കുവൈത്ത്സിറ്റി: 13 വയസ്സുകാരിയായ മകൾ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് 47 വര്‍ഷം ജയില്‍ ശിക്ഷ. യുവതിയുടെ കാമുകന് 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ യുവതി കുറ്റസമ്മതം നടത്തി.
മകളെ കൊലപ്പെടുത്താനായ് ഇന്‍സുലിന്‍ കുത്തിവച്ചു. മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ കാമുകന് സൗകര്യമൊരുക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, കീഴ്ക്കോടതി ഇവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്കിയെങ്കില്ലും കീഴ്ക്കോടതിയുടെ ശിക്ഷാവിധി മേല്‍ക്കോടതി ശരിവയ്ക്കുകയായിരുന്നു.