ഇംഗ്ലണ്ടിൽ 436 കമ്യൂണിറ്റി ഫാർമസികൾ അടച്ചു പൂട്ടി

 ഇംഗ്ലണ്ടിൽ 436 കമ്യൂണിറ്റി ഫാർമസികൾ അടച്ചു പൂട്ടി

ലണ്ടൻ: ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം 436 കമ്യൂണിറ്റി ഫാർമസികളാണ് പൂർണ്ണമായും അടച്ചു പൂട്ടിയത്. ഹൈസ്ട്രീറ്റ് ഫാർമസികൾ വലിയ തോതിൽ അടച്ചു പൂട്ടുന്നതായാണ് റിപ്പോർട്ട്. ആരോഗ്യ പരിപാലനത്തിനും നിർദേശങ്ങൾക്കുമായ് ജനറൽ പ്രാക്ടീഷണർമാരുടെ (ജിപി) സേവനങ്ങൾക്ക് പകരം ഫാർമസികളെ ആശ്രയിക്കുന്ന പദ്ധതി വരാനിരിക്കെയാണ് പുതിയ റിപ്പോർട്ട്.

എൻഎച്ച്എസ് സ്ഥാപനങ്ങൾ നൽകിയ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട്.പ്രാദേശിക മേഖലകളിലാണ് കൂടുതൽ അടച്ചു പൂട്ടലെന്നും 13,863 ഫാർമസികൾ താൽക്കാലികമായി അടച്ചു പൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. പ്രായമായവരെയും, സാമ്പത്തികമായ് പിന്നിൽ നിൽക്കുന്നവരെയും ഇത് വളരെയേറെ ബുദ്ധിമുട്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2023 ജനുവരി 1 മുതൽ 31 ഡിസംബർ വരെ 436 ഫാർമസികളാണ് അടച്ചുപൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *