താഴേയ്ക്ക് വരാൻ ഉദ്ദേശമില്ല; വീണ്ടും റെക്കോർഡുകൾ തകർത്ത് പൊന്നുവില, ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: സംസ്ഥാനത്ത് ഇതാ വീണ്ടും സ്വർണവില റെക്കോർഡുകൾ തകർത്തിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. ഇതോടെ പവന് 480 രൂപ വർധിച്ച് 56,480 രൂപ ആണ് ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.
ഇന്നലെയാണ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപയും ഗ്രാമിന് 390 രൂപയും ആണ്. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ.
വെള്ളി വിലയും ഉയരുകയാണ്. ഗ്രാമിന് രണ്ടുരൂപ വർധിച്ച് വില 98 രൂപയായി. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിക്കുന്നതാണ് കേരളത്തിലും സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇന്നലെ കുറിച്ച ഔൺസിന് 2,636 ഡോളർ എന്ന റെക്കോർഡ് തകർത്ത രാജ്യാന്തര സ്വർണവില ഇന്ന് 2,668 ഡോളർ വരെ എത്തി. അമേരിക്കയിൽ വീണ്ടും പലിശ കുറയാനുള്ള സാധ്യത, ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം എന്നിവയാണ് സ്വർണവിലയെ മുന്നോട്ട് നയിക്കുന്നത്.
സെപ്റ്റംബർ മാസത്തെ സ്വർണ വില (പവനിൽ)
സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360
സെപ്റ്റംബർ 3: 53,360
സെപ്റ്റംബർ 4: 53,360
സെപ്റ്റംബർ 5: 53,360
സെപ്റ്റംബർ 6: 53,760
സെപ്റ്റംബർ 7 : 53,440
സെപ്റ്റംബർ 8 : 53,440
സെപ്റ്റംബർ 9 : 53,440
സെപ്റ്റംബർ 10 : 53,440
സെപ്റ്റംബർ 11 : 53,720
സെപ്റ്റംബർ 12 : 53,640
സെപ്റ്റംബർ 13 : 54,600
സെപ്റ്റംബർ 14 : 54, 920
സെപ്റ്റംബർ 15 : 54, 920
സെപ്റ്റംബർ 16 : 55,040
സെപ്റ്റംബർ 17 : 54,920
സെപ്റ്റംബർ 18 : 54,800
സെപ്റ്റംബർ 19 : 54,600
സെപ്റ്റംബർ 20 : 55,080
സെപ്റ്റംബർ 21 : 55,680
സെപ്റ്റംബർ 22 : 55,680
സെപ്റ്റംബർ 23 : 55,840
സെപ്റ്റംബർ 24 : 56,000