കുടുംബവുമായി വിനോദയാത്രയ്ക്ക് പോയി യുവാവിന്റെ തലവര മാറി; തേടിയെത്തിയത് എട്ടരക്കോടിയുടെ സൗഭാഗ്യം

 കുടുംബവുമായി വിനോദയാത്രയ്ക്ക് പോയി യുവാവിന്റെ തലവര മാറി; തേടിയെത്തിയത് എട്ടരക്കോടിയുടെ സൗഭാഗ്യം

റിച്ച്‌മോണ്ട്: വിർജീനിയൻ സ്വദേശിയായ നിക്കോളസ് ഫോക്സിനാണ് ലോട്ടറി ടിക്ക​റ്റുകൾ വാങ്ങി 20എക്സ് ദി മണി ഗെയിമിന്റെ ഭാഗമായി എട്ടരക്കോടിയുടെ ഭാഗ്യദേവത കടാക്ഷിച്ചത്. എനർജി ഡ്രിങ്ക് കുടിക്കുന്ന ശീലമുള്ള നിക്കോളാസ് അത് പൂർണമായും ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെയാണ് സന്തോഷം എത്തിയത്. വിനോദയാത്രയ്ക്കായി അൾട്ടാവിസ്​റ്റയിലേക്ക് കുടുംബവുമായി യാത്ര തിരിച്ചതാണ് വഴിത്തിരിവിന് കാരണമായത്.

അവിടെയുളള ഒരു പ്രധാന നഗരത്തിലെ എ വൺ മിനിമാർട്ടിൽ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നു നിക്കോളസ്. അവിടെ നിന്നാണ് യുവാവ് തന്റെ കണ്ണിൽപ്പെട്ട ലോട്ടറി ടിക്ക​റ്റുകൾ വാങ്ങാമെന്ന് തീരുമാനിച്ചത്. യാതൊരു പ്രതീക്ഷയും കൂടാതെയാണ് നിക്കോളസ് ലോട്ടറി ടിക്ക​റ്റുകൾ വാങ്ങി 20എക്സ് ദി മണി ഗെയിമിന്റെ ഭാഗമായത്. ഗെയിമിൽ അദ്ദേഹം 625,000 ഡോളറിന്റെ സമ്മാനം ലഭിക്കുന്ന ഓപ്ഷനായിരുന്നു തിരഞ്ഞെടുത്തത്. എന്നാൽ അപ്രതീക്ഷിതമായാണ് യുവാവിന് ഒരു മില്യൺ ഡോളർ സമ്മാനമായി ലഭിച്ചത്. ഇതോടെ നിക്കോളസ് ടിക്കറ്റുകൾ വാങ്ങിയ എ വൺ മിനിമാർട്ടിനും 10,000 ഡോളർ ബോണസ് ലഭിക്കുന്നതാണ്.

ഇതിനു മുൻപും ഇതുപോലെ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ യുഎസിലെ ഒരു 54കാരിക്ക് ഓൺലൈൻ ലോട്ടറി ഗെയിമിലൂടെ 207,199 ഡോളർ (1.73 കോടി) രൂപ സമ്മാനമായി ലഭിച്ചിരുന്നു.അതവരുടെ ജീവിതം വലിയ രീതിയിൽ മാറ്റിമറിച്ചു എന്ന് ലോട്ടറി വിദഗ്ദധർ സ്ഥിരീകരിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സമ്മാനത്തുക എന്തിന് വിനിയോഗിക്കുമെന്ന് നിക്കോളസ് ഇതുവരെയായിട്ടും മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞിട്ടില്ല. 20എക്സ് ദി മണി ഗെയ്മിലൂടെ മികച്ച സമ്മാനം നേടുന്ന നാലാമത്തെ ജേതാവാണ് നിക്കോളസ്. വിജയികൾക്ക് പത്ത് ഡോളർ മുതൽ ഒരു മില്യൺ ഡോളർ വരെയുളള സമ്മാനങ്ങളാണ് ഗെയിം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *