പത്തനംതിട്ടയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചാരണം; മൂന്ന് പേര്‍ അറസ്റ്റില്‍

 പത്തനംതിട്ടയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചാരണം; മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ കടവ ഇറങ്ങിയെന്ന തരത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൂടൽ ഇഞ്ചപ്പാറ പാക്കണ്ടം റോഡിൽ കടുവ ഇറങ്ങിയെന്നായിരുന്നു പ്രചാരണം. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുണ്‍ മോഹനന്‍, ഹരിപ്പാട് സ്വദേശി ആദര്‍ശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറുടെ പരാതിയിലാണ് നടപടി.

വ്യാഴാഴ്ച രാത്രിയാണ് സിസിടിവി ദൃശം എന്ന തരത്തിൽ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. തുടർന്ന് സമീപവാസികൾ പരിഭ്രാന്തരായി. മുൻപ് പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കടുവയുടെ ചിത്രം പ്രചരിച്ചപ്പോൾ കൂടുതൽ ആശങ്കയുണ്ടാക്കി. പിടിയിലായവരിൽ ആരുടെ ഫോണിലാണ് കൃത്രിമ ചിത്രം നിർമിച്ചതെന്ന് സൈബർ വിഭാഗം പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *