വള്ളിയിൽപ്പെട്ട് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; ലോറി തലയിലൂടെ കയറിയിറങ്ങി; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

 വള്ളിയിൽപ്പെട്ട് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; ലോറി തലയിലൂടെ കയറിയിറങ്ങി; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

വണ്ടിത്താവളം: വള്ളിച്ചെടിയിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമാട്ടി ചെറിയ കല്യാണ പേട്ട സ്വദേശി ഗോപിനാഥൻ (50) ആണ് മരിച്ചത്. വിളയോടി സദ്ഗുരു യോഗാ ആശ്രമത്തിനു സമീപത്തായിരുന്നു അപകടം.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1726822998&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F2092001-roadside-bushes-cause-bike-acci-dent%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTI4LjAuNjYxMy4xMzgiLG51bGwsMCxudWxsLCI2NCIsW1siQ2hyb21pdW0iLCIxMjguMC42NjEzLjEzOCJdLFsiTm90O0E9QnJhbmQiLCIyNC4wLjAuMCJdLFsiR29vZ2xlIENocm9tZSIsIjEyOC4wLjY2MTMuMTM4Il1dLDBd&dt=1726822929837&bpp=8&bdt=2896&idt=872&shv=r20240918&mjsv=m202409170101&ptt=9&saldr=aa&abxe=1&cookie=ID%3De63ecd4c2f191c5e%3AT%3D1704453114%3ART%3D1726822767%3AS%3DALNI_MZXGH1HBXwbMspcgJKc4Uv4wHooQQ&gpic=UID%3D00000cd1eeed9c49%3AT%3D1704453114%3ART%3D1726822767%3AS%3DALNI_MaGuuQT9SinS3sJyB2aJo8ejM250A&eo_id_str=ID%3Ddc7ad82b301a704a%3AT%3D1725255534%3ART%3D1726822767%3AS%3DAA-AfjYX6eUdVTmTW5LUCAW8Bhww&prev_fmts=0x0%2C1200x280%2C793x280&nras=2&correlator=6002867193168&frm=20&pv=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=60&ady=1350&biw=1349&bih=633&scr_x=0&scr_y=0&eid=44759875%2C44759926%2C44759837%2C44795921%2C95331688%2C95342766%2C31087245%2C95342336&oid=2&pvsid=2225303233271082&tmod=2142653454&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=68470

ചിറ്റൂരിലെ സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വിളയോടിയിൽ, റോഡിലേക്ക് വളർന്നുനിന്ന ചെടികളുടെ വള്ളിയിൽ പെട്ട് ബൈക്കിന്റെ നിയന്ത്രണം വിട്ടു. മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ലോറി തലയിലൂടെ കയറി ഇറങ്ങിയ ഗോപിനാഥൻ, സംഭവ സ്ഥലത്തുതന്നെ മരിച്ചു. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *