ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണു; മൂന്ന് പേർ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര് മരിച്ചു. അപകടത്തിൽ 14 പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാപ്പ നഗറിലുള്ള ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുറച്ച് പേര് കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എം ഹര്‍ഷ വര്ദ്ധന് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന കെട്ടിടം പഴകിയതാണെന്നും ബാപ്പ നഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രദേശത്ത് ഇടുങ്ങിയ പാതയിലാണ് വീട് സ്ഥിതി ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.