ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോ​ഗികളെ ചുമന്ന് താഴെയിറക്കി ജീവനക്കാർ; ദുരിതാവസ്ഥ ആരോ​ഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

 ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോ​ഗികളെ ചുമന്ന് താഴെയിറക്കി ജീവനക്കാർ; ദുരിതാവസ്ഥ ആരോ​ഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

പത്തനംതിട്ട: ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോ​ഗികളെ ചുമന്ന് താഴെയിറക്കി ജീവനക്കാർ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആണ് സംഭവം. ഒരാഴ്ചയായി ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായി കിടക്കുകയാണ്. സർജറി കഴിഞ്ഞ രോഗികളെ ഉൾപ്പെടെയാണ് ജീവനക്കാർ ചുമന്ന് താഴേക്കിറക്കുന്നത്.

ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് ദിവസങ്ങളായി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാർ പറഞ്ഞു. ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ദിവസങ്ങളായിട്ടുള്ള ഈ ദുരിത അവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *