ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്; പിതാവ് ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചു

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്നയുടെ പിതാവ് സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സിബിഐക്ക് കോടതി നിർദേശം നൽകി.

മുദ്രവെച്ച കവറിൽ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്പിക്ക് കോടതി കൈമാറി. തുടരന്വേഷണത്തിൽ തെളിവുകൾ ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജെസ്നയുടെ പിതാവ് പറഞ്ഞു. കേസിൽ പുനരന്വേഷണത്തിന് തയാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *