സീതാറാം യച്ചൂരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു; എം വി ഗോവിന്ദൻ വൈകിട്ട് ഡൽഹിയിലേക്ക്
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.
വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യച്ചൂരിയെ ചികിത്സിച്ചുവരികയാണ്. ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടന്നുണ്ടെന്നും യച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. യച്ചൂരിയെ സന്ദർശിക്കാനായി ഇന്ന് വൈകിട്ട് എം.വി. ഗോവിന്ദൻ ഡൽഹിക്ക് തിരിക്കും.