സൗദിയുടെ ആകാശത്ത് ഇനി വിമാനങ്ങൾ മാത്രമല്ല; എയർ ടാക്സികളും

 സൗദിയുടെ ആകാശത്ത് ഇനി വിമാനങ്ങൾ മാത്രമല്ല; എയർ ടാക്സികളും

സൗദിയുടെ ആകാശത്തിനി വിമാനങ്ങൾ കൂടാതെ എയർ ടാക്സികളും കാണാൻ സാധിക്കും. നൂറോളം എയർ ടാക്സികളാണ് സർവീസിനൊരുങ്ങുന്നത്. സൗദി എയർ ലൈൻസാണ് എയർ ടാക്സി സർവീസിന് ആരംഭം കുറിക്കുന്നത്.

പദ്ധതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട കരാറിൽ സൗദിയും ജർമൻ കമ്പനി യും ഒപ്പു വച്ചിരുന്നു. കമ്പനിക്ക് ഇതുവരെ ലഭിച്ച ഓർഡറുകളിൽ ഏറ്റവും വലിയ ഓർഡറാണ് സൗദിയുടേത്.

സർവീസ് തുടങ്ങുന്നതോട് കൂടി എയർ ടാക്സി പാതകൾ ബന്ധിപ്പിക്കുന്ന നൂതന നെറ്റ്‌വർക്ക് സംവിധാനവും ഫസ്റ്റ് ക്ലാസ്,ബിസിനസ് ക്ലാസ് യാത്രക്കുള്ള സൗകര്യവും ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *