ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ ഇത് കൂടെ ചെയ്ത് കൊടുത്താൽ മതി എത്ര കാശ് വേണമെങ്കിലും തരാം; ആ നടിമാരൊക്കെ ഇങ്ങനെയാണ് എന്നുംപറഞ്ഞു; തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

 ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ ഇത് കൂടെ ചെയ്ത് കൊടുത്താൽ മതി എത്ര കാശ് വേണമെങ്കിലും തരാം; ആ നടിമാരൊക്കെ ഇങ്ങനെയാണ് എന്നുംപറഞ്ഞു; തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളുമെല്ലാം ഓരോന്നായി പുറത്തു വരുകയും ചർച്ചയാവുകയും ചെയ്യുകയാണ്. നിരവധി നടിമാർ തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളും ദുരനുഭവങ്ങളും തുറന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ ലയാളികൾക്ക് സുപരിചിതയായ അവതാരക, മോഡൽ, നടി എന്നീ നിലകളിൽ പ്രശസ്തയായ രഞ്ജിനി ഹരിദാസ് പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്.

‘എന്നെ ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ എത്ര കാശ് വേണമെങ്കിലും തരാം , കൂടെ ഇത് കൂടെ ചെയ്ത് കൊടുത്താൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട് കുറേ നടിമാരുടെ പേര് പറഞ്ഞ് ഇവരൊക്കെ ചെയ്യാറുണ്ട് എന്നും പറയും. പ്രായപൂർത്തിയായ ആർക്കും പരസ്പര സമ്മതത്തോടെ എന്തും ചെയ്യാം. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ എനിക്ക് അതിന് താൽപര്യമില്ല എന്ന് ഞാൻ പറയും. ‘ഞാൻ എന്റെ ഷാർജയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഇവരെല്ലാം അജ്മാനിലോ യുഎഇയിലോ മറ്റോ ആയിരുന്നു. പ്രാക്ടീസിന് വരുമ്പോൾ ഡാൻസർ കുട്ടികൾ വന്ന് പറഞ്ഞു ചേച്ചീ, രാത്രി മുറിയിൽ മുട്ടുന്നുണ്ടെന്നും ഫോൺ കോൾ വരാറുണ്ടെന്നും പറഞ്ഞു. അവർക്ക് കുറച്ച് പേടിച്ചിരിക്കുകയാണ്. കോൾ എടുക്കരുതെന്ന് ഞാൻ പറഞ്ഞു. ഞാൻ അവിടെ താമസിക്കാത്തതു കൊണ്ട് ഞാൻ അത് ഫേസ് ചെയ്യുന്നില്ല. ഇത് ഞാൻ അറിയുന്നില്ല’.

‘അതിന് മുമ്പ് ഓർ​ഗനൈസർ എന്റെ അടുത്തു വന്ന് സ്പോൺസർമാർക്ക് രഞ്ജിനിയെ കാണാനും ല‍ഞ്ചിന് കൊണ്ട് പോകാനും താൽപര്യമുണ്ടെന്ന് പറഞ്ഞു. അതിൽ കുഴപ്പമില്ലെന്ന് ഞാൻ കരുതി. നമ്മൾ തെറ്റായിട്ട് ഒന്നും ആലോചിക്കുന്നില്ലലോ. ഒരു സ്പോൺസർ വന്ന് ലഞ്ചിന് കൊണ്ടുപോയി. എന്നിട്ട് ഷോപ്പിംഗ് വലതും ചെയ്യണോ എന്ന് ചോദിച്ചു’.‘ഇതേ ​ഗ്രൂപ്പ് ഇവന്റ് കഴിഞ്ഞ് ഡിന്നറിന് ഒരു വാട്ടർ ക്രീക്കിലേക്ക് കൊണ്ട് പോയി. ഇവന്റ് കഴിഞ്ഞ് ക്ഷീണിച്ചാണ് ഞങ്ങൾ ഇരിക്കുന്നത്. എന്നിട്ട് ഞങ്ങൾ ഒന്നര മണിക്കൂർ ഏതോ ബോട്ടിൽ യാത്ര ചെയ്യണം. അവിടെ പോയി കുറേ ആളുകളെ ഡിന്നറിനു പബ്ലിക്കിൽ വിളിപ്പിച്ചു. അവിടെ ഞാൻ പ്രശ്നം ഉണ്ടാക്കി. കാരണം അവിടെ ആൽക്കഹോൾ ഉണ്ടായിരുന്നു. അന്ന് ഞാൻ കുറച്ച് വയലന്റ് ആയി. എനിക്കത് ഇഷ്ടപ്പെട്ടില്ല. കാരണം നമ്മൾ ഒരു സ്ഥലത്തേക്ക് കയറുമ്പോൾ നമ്മൾ കംഫോർട്ടബിൾ ആണോ എന്ന് മനസിലാകും. നമ്മുടെ ഉള്ളിൽ നിന്ന് ഒരു കോളിം​ഗ് ഉണ്ടാകും. രഞ്ജിനീ, ഇത് ശരിയല്ല എന്ന്. അന്ന് ഞാൻ തിരിച്ചറിഞ്ഞു ഇങ്ങനെയും നടക്കുന്നുണ്ട് എന്ന്.

സിനിമയിലും മോഡലിംഗിലും മാത്രമല്ല, ഉദ്‌ഘാടനങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് രഞ്ജിനി ഹരിദാസ്.

Leave a Reply

Your email address will not be published. Required fields are marked *