വിനായക ചതുർത്ഥി ആഘോഷത്തിലെ താരം ഇവനാണ്; ഷേരു എന്ന നായ

 വിനായക ചതുർത്ഥി ആഘോഷത്തിലെ താരം ഇവനാണ്; ഷേരു എന്ന നായ

വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തവും മനോഹരവുമായ ഒരു വിഡിയോയാണിതെന്ന് ആർക്കും നിസ്സംശയം പറയാം .ഒരു നായയാണ് ഈ വീഡിയോയിലെ താരം.ഷേരു എന്നാണ് അവൻ്റെ പേര്. വിനായക ചതുർത്ഥി ആഘോഷങ്ങളിൽ അവൻ എങ്ങനെ പങ്കു ചേർന്നു എന്ന് വീഡിയോ കണ്ടാൽ നമുക്ക് മനസിലാകും.

ബാന്ദ്ര ഈസ്റ്റിൽ ശ്രീ സായി സേവാ മിത്ര മണ്ഡലിനോടൊപ്പമാണ് ഷേരു താമസിക്കുന്നത്. 2024 ലെ ഗണപതി ആഗമൻ ആഘോഷങ്ങളിൽ അവൻ പങ്കെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഷേരു ശ്രീ സായി സേവാ മിത്ര മണ്ഡലിലുള്ളവർ ​ഗണപതിയെ ആനയിക്കുമ്പോൾ അതിനൊപ്പം ആഹ്‌ളാദത്തോടെ ചേരുന്ന ഷേരുവിനെയാണ്.അവനും എല്ലാവരും ധരിച്ചിരിക്കുന്ന യൂണിഫോമായിട്ടുള്ള വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. വളരെ ആഹ്‌ളാദത്തോടെയാണ് അവൻ അവർക്കൊപ്പം സജീവമായി ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.

ഹിന്ദുമതവിശ്വാസികളുടെ വിശ്വാസപരമായ ആഘോഷമാണ് വിനായക ചതുർത്ഥി.വിനായക ചതുർത്ഥി കൂടുതലായും ആഘോഷിക്കുന്നത് ഉത്തരേന്ത്യയിലാണ്.​ഗണപതിയുടെ ജന്മദിനമാണ് ഇതെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *