ബലാത്സംഗ കേസിൽ മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ; വാദം പൂർത്തിയായി, വിധി പറയുന്നത് അഞ്ചാം തിയതിയിലേക്ക് മാറ്റി

 ബലാത്സംഗ കേസിൽ മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ; വാദം പൂർത്തിയായി, വിധി പറയുന്നത് അഞ്ചാം തിയതിയിലേക്ക് മാറ്റി

കൊച്ചി: നടൻ മുകേഷിനെതിരായ ബലാ‌ത്സംഗ കേസിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂ‌‌ർത്തിയായത്. മുകേഷിന് ജാമ്യം നല്‍കരുതെന്ന് ഇന്നും സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറി.

മുകേഷിനൊപ്പം മണിയൻപിളള രാജു, അഡ്വ. ചന്ദ്രശേഖർ എന്നിവരുടേയും മുൻകൂർ ജാമ്യാപേക്ഷകളിൽ അന്നേ ദിവസം ഉത്തരവുണ്ടാകും. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവർക്കുമെതിരെ കേസെടുത്തത്. ഇതിനിടെ ബലാ‌ത്സംഗ കേസിൽ സിദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റി. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *