‘നിവേദ തോമസിന് എന്ത് പറ്റി ? പുതിയ മാറ്റം സിനിമയ്ക്കായി ?’; പുതിയ ചിത്രങ്ങൾക്ക് പിന്നാലെ താരം നേരിടുന്നത് കടുത്ത ബോഡി ഷെയിമിങ്

 ‘നിവേദ തോമസിന് എന്ത് പറ്റി ? പുതിയ മാറ്റം സിനിമയ്ക്കായി ?’; പുതിയ ചിത്രങ്ങൾക്ക് പിന്നാലെ താരം നേരിടുന്നത് കടുത്ത ബോഡി ഷെയിമിങ്

മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും സജീവമായി മാറിയ താരമാണ് നടി നിവേദ തോമസ്. മലയാളം, തമിഴ് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം ’35 ചിന്നകഥ കാടു ‘ വിന്റെ പ്രമോഷൻ പരിപാടിയിൽ എത്തിയത്. പരിപാടിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടു കൂടി താരം താടി വച്ചല്ലോ എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചിലരുടെ കമന്റ്.

നിവേദ തോമസിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകും താരം തടി വച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. തടി വച്ചാലും ഇല്ലെങ്കിലും താരത്തിന്റെ പുഞ്ചിരിയുടെ ഭംഗി അതുപോലെ തന്നെയുണ്ടെന്നാണ് ആരാധകരുടെ പക്ഷം.

തെലുങ്ക് താരം വിശ്വദേവ രചകോണ്ടയാണ് ’35 ചിന്നകഥ കാടു’ എന്ന ചിത്രത്തിലെ നായകന്‍. ഇതില്‍ രണ്ട് കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് നിവേദ അഭിനയിക്കുന്നത്. സരസ്വതി എന്ന പേരുള്ള ഈ കഥാപാത്രത്തിനായി നിവേദ തടി കൂട്ടിയതാണെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്. അതേ സമയം നിവേദയ്ക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും ഹോര്‍മോണ്‍ വ്യതിയാനം മൂലവും ഇങ്ങനെ സംഭവിക്കാമെന്നും ആരാധകര്‍ പറയുന്നു. ഗൗതമി, ഭാഗ്യരാജ്, കൃഷ്ണ തേജ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ അഭിനയപ്രധാന്യമുള്ള വേഷമാണ് നിവേദ കൈകാര്യം ചെയ്യുന്നത്.

വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് മലയാളത്തിൽ അരങ്ങേറുന്നത്. അതിനു മുൻപു തന്നെ സീരിയലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് തമിഴ്, തെലുങ്കു ചിത്രങ്ങളിലേക്ക് ചുവടു മാറ്റിയ നിവേദ, ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ‘എന്താടാ സജി’ എന്ന ചിത്രമാണ് നിവേദയുടെ ഏറ്റവും ഒടുവിൽ റിലീസ് ആയ മലയാള ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *