നമ്മളുടേതല്ലാത്ത പണം അക്കൗണ്ടിൽ വന്നാൽ തിരിച്ച് അയക്കുമോ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ..
ഓൺലൈൻ വഴി ഒരുപാട് തട്ടിപ്പുകൾ ഇപ്പോൾ നടക്കുന്നുണ്ട്. നമ്മൾ ഇതെല്ലം അറിയുകയും ചെയ്യുന്നു എന്നിരുന്നാലും നമ്മളറിയാതെ തന്നെ വീണ്ടും ചതിക്കുഴികളിൽ ചെന്ന് വീഴാനുള്ള സാധ്യത ഏറെയാണ്. നമ്മൾ അറിയാതെ നമ്മളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം വന്നാൽ നമ്മൾ പെട്ടെന്ന് ഷോക്ക് ആകില്ലേ. അത് എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ “രൂപ തെറ്റി അയച്ചതാണ്, തന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കാമോ” എന്നു ചോദിച്ച് ഒരാള്‍ വിളിച്ചാൽ അതിനെന്താ ഇപ്പോൾ തന്നെ തിരിച്ചയച്ചെക്കുമല്ലോ എന്ന് പറഞ്ഞു തിരിച്ചയക്കുന്നതിനു മുന്നേ ഒന്ന് ചിന്തിക്കണം .
നമ്മളുടെ അക്കൗണ്ടിൽ വന്ന പണം തിരികെ നമ്മൾ ഗൂഗിൾ പേ പോലെയുള്ള ഓൺലൈൻ പ്ലാറ്റുഫോമുകൾ വഴി അയക്കുമ്പോൾ നമ്മളറിയാതെ നമ്മൾ കുടുക്കിലാകുകയാണ്. തട്ടിപ്പുകാർ തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണിത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അവർ ഇരകളുടെ പക്കല്‍ നിന്ന് അപരിചിതരുടെ അക്കൗണ്ടിലേക്ക് പണം അയപ്പിക്കുകയും . എന്നിട്ട് അയച്ച അക്കൗണ്ട് മാറിപ്പോയി എന്ന വ്യാജേന പണം ലഭിച്ചവരെ ബന്ധപ്പെട്ട് തങ്ങളുടെ അക്കൗണ്ടിലേക്കോ വാലറ്റിലേക്കോ തുക ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്നു.വഞ്ചിക്കപ്പെട്ടവര്‍ പരാതിപ്പെട്ടാലും അന്വേഷണം തങ്ങളിലേക്കെത്തുന്നത് താമസിപ്പിക്കാനോ ഒഴിവാക്കാനോ വേണ്ടിയാണ് തട്ടിപ്പുകാര്‍ ഇങ്ങനൊരു വഴി തിരഞ്ഞെടുക്കുന്നത്.
ഇതിൽ നമ്മൾ മനസിലാക്കേണ്ട പ്രധാന കാര്യം നമ്മളുടേതല്ലാത്ത പണം നമ്മുടെ അക്കൗണ്ടിൽ വന്നാൽ ഉടനടി രേഖാമൂലം ബാങ്കിനെ അറിയിക്കുക. തുക വന്ന ബാങ്കുമായി ബന്ധപ്പെട്ട് പണം തിരികെ അയക്കാനുള്ള നടപടികള്‍ ബാങ്ക് സ്വീകരിചു കൊള്ളും.പ്രത്യേകം ഓര്‍ക്കേണ്ട കാര്യം നമ്മുടെ അക്കൗണ്ടില്‍ തെറ്റി വന്ന തുക ഒരു കാരണവശാലും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കരുത്.