ബിവറേജ് കോര്‍പ്പറേഷനില്‍ രണ്ടര വര്‍ഷത്തിനിടെ ‘അബദ്ധത്തില്‍ പൊട്ടിയത്’ മൂന്നു ലക്ഷത്തോളം മദ്യക്കുപ്പികൾ

 ബിവറേജ് കോര്‍പ്പറേഷനില്‍ രണ്ടര വര്‍ഷത്തിനിടെ ‘അബദ്ധത്തില്‍ പൊട്ടിയത്’ മൂന്നു ലക്ഷത്തോളം മദ്യക്കുപ്പികൾ

തിരുവനന്തപുരം: വിശേഷദിവസങ്ങൾ വന്നാൽ മദ്യം വാങ്ങി റെക്കോർഡുകൾ തീർക്കുന്ന മലയാളികളുടെ വാർത്തകൾ പുറത്തുവരാറുണ്ട്. കോടിക്കണക്കിനു രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ച് തീർത്തുകൊണ്ടിരിക്കുന്നത്. ഓരോ തവണയും റെക്കോർഡുകൾ തിരുത്തിക്കുറിക്കുമ്പോൾ വല്ലാത്ത ഒരു അഭിമാനമാണ് മലയാളികൾക്ക്. എന്നാൽ ഈ മദ്യപാനികളുടെ ഹൃദയം തകർക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒന്നും രണ്ടുമല്ല, മൂന്നു ലക്ഷത്തോളം മദ്യക്കുപ്പികളാണ് ബവ്‌കോയില്‍ ‘അബദ്ധത്തില്‍ പൊട്ടിയത്’, അതും രണ്ടര വര്‍ഷത്തിനിടെ.

ബവ്‌റിജസ് കോര്‍പറേഷന്റെ (ബവ്‌കോ) കടകളില്‍ എത്തിച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താഴെ വീണുപൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണം കൃത്യമായി പറഞ്ഞാല്‍ 2,97,700. 2022 ജനുവരി മുതല്‍ 2024 ജൂണ്‍ വരെ യുള്ള കണക്കാണിത്. ഇനവും ബ്രാന്‍ഡും അളവും തിരിച്ചുള്ള കണക്കല്ല, മൊത്തത്തിലുള്ള കണക്കാണിത്.

പല ബ്രാന്‍ഡുകളും പ്ലാസ്റ്റിക് കുപ്പികളിലേക്കു മാറിയെങ്കിലും ചില്ലുകുപ്പികള്‍ കൊടുത്തത് എട്ടിന്റെ പണിയാണ്. പക്ഷേ, ആരാണ് ഇതിന്റെ നഷ്ടം സഹിക്കുക? ഷോപ്പില്‍ ഓരോ മാസവും വില്‍ക്കുന്നതിന്റെ 0.05% കുപ്പികള്‍ അബദ്ധത്തില്‍ പൊട്ടിയാലും കോര്‍പറേഷന്‍ സഹിക്കും. കാരണം നഷ്ടം സഹിക്കേണ്ടത് അതതു മദ്യക്ക മ്പനികളാണ്. എന്നാല്‍, അനുവദിച്ച അളവിനു മുകളിലാണ് പൊട്ടുന്നതെങ്കില്‍ കടയിലെ ജീവനക്കാര്‍ നഷ്ടം സഹിക്കണം. വില്‍പനയു ടെ 0.05% എന്നതിനു പകരം, ഷോപ്പിലേക്കു നല്‍കുന്ന കുപ്പിയുടെ 0.05% എന്ന പുതിയ രീതി നടപ്പാക്കാന്‍ ബവ്‌റിജസ് കോര്‍ പറേഷന്‍ ഉദ്ദേശിക്കുന്നുണ്ട്.

പൊട്ടിയ കുപ്പിയുടെ കാര്യത്തില്‍ ചുമ്മാ ഇത്രയെണ്ണം പൊട്ടിപ്പോയി എന്നു പറഞ്ഞാല്‍ പോര, എല്ലാം കൃത്യമായിരിക്കണം. കുപ്പിയുടെ അടപ്പുഭാഗം കഴുത്തു കൂടി ചേരുന്നതു കടയില്‍ മാറ്റിവയ്ക്കണം. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ബാച്ചും നമ്പരും കെയ്‌സുമൊക്കെ കൃത്യമായി രേഖപ്പെടുത്തണം. അത് ഓരോ മാസവും ഓഡിറ്റിന് വരുന്ന സംഘം തിട്ടപ്പെടുത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *