ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും; അസ്ഥിക്ഷതം തടയും; സ്ഥിരമായി പ്ലം കഴിക്കൂ

 ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും; അസ്ഥിക്ഷതം തടയും; സ്ഥിരമായി പ്ലം കഴിക്കൂ

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പ്ലം പഴം. പോളിഫിനോള്‍, ആന്തോസ്യാനിന്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ നീക്കുന്നു.

2. ഭാര നിയന്ത്രണം

കുറഞ്ഞ കലോറിയും ഉയര്‍ന്ന വാട്ടര്‍ കണ്ടന്റും ശരീരം ഭാരം നിയന്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

3. ദഹനം എളുപ്പമാക്കുന്നു

ഫൈബര്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രിയ എളുപ്പമാക്കുന്നു. മലബന്ധം തടയുന്നു.

4. എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അസ്ഥിക്ഷതം തടയുകയും ചെയ്യുന്നു.

5. പ്രമേഹ രോഗികള്‍ക്കും പ്ലം കഴിക്കാം

മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്കും പ്ലം കഴിക്കാം. കാര്‍ബോ അടങ്ങിയിരിക്കുന്നുണ്ടെങ്കിലും പ്ലം പഴത്തിന്റെ ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

6. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

7. കണ്ണുകളുടെ ആരോഗ്യം

പ്ലംമിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം കണ്ണിലെ രോഗങ്ങളെ തടയുന്നു

Leave a Reply

Your email address will not be published. Required fields are marked *