5600 വർഷം പഴക്കമുള്ള ഒരു പാലവും പ്രത്യേകതരം ആടിൻ്റെ അസ്ഥികളും; അത്ഭുത ​ഗുഹയിലെ കാഴ്ച്ചകൾ അമ്പരപ്പിക്കുന്നത്

 5600 വർഷം പഴക്കമുള്ള ഒരു പാലവും പ്രത്യേകതരം ആടിൻ്റെ അസ്ഥികളും; അത്ഭുത ​ഗുഹയിലെ കാഴ്ച്ചകൾ അമ്പരപ്പിക്കുന്നത്

സ്പെയിനിലെ ഒരു ദ്വീപായ മല്ലോർക്കയിലാണ് അത്ഭുതകരമായ ഒരു ​ഗുഹ കണ്ടെത്തിയത്. അതിനുള്ളിലെ അത്ഭുത ദൃശ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നവയാണ്. ഈ​ ഗുഹയ്ക്കുള്ളിൽ 5600 വർഷത്തെ പഴക്കമുള്ള പാലം വെള്ളത്തിൽ മുങ്ങിയ നിലയിൽ കാണപ്പെട്ടു . അക്കാലത്ത് ഈ ​ഗു​ഹയിൽ മനുഷ്യവാസമുണ്ടായിരുന്നിരിക്കാം, അല്ലെങ്കിൽ അവിടെ ആളുകളുടെ വരവും പോക്കും ഉണ്ടായിരുന്നിക്കാമെന്ന് ഗവേഷകർ പറയുന്നു.

ഇനി നമുക്ക് ഈ ഗുഹയെയും പാലത്തെയും കുറിച്ച് അറിയാം. 2000 ലാണ് ആദ്യം ഈ ഗുഹ കണ്ടെത്തിയത്. ഇതിനുശേഷം, അതിൽ വെള്ളം നിറഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടു. സ്കൂബാ ഡൈവിംഗ് വഴിയാണ് വെള്ളത്തിനടിയിലുള്ള പാലം കണ്ടെത്തിയത്. മെഡിറ്ററേനിയൻ കടലിനടുത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ചുണ്ണാമ്പുകല്ലിൽ 25 അടി നീളമുള്ള പാലമുണ്ട്.

ഇതിന് 4400 വർഷം പഴക്കമുണ്ടെന്ന് നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. ഈ പാലത്തിന് ചുറ്റുമായി കണ്ടെത്തിയ മൺപാത്ര ശകലങ്ങൾ അനുസരിച്ചാണ് മുൻ പഠനത്തിൽ പ്രായം കണക്കാക്കിയതെന്ന് സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ ജിയോളജിസ്റ്റ് ബോഗ്ദാൻ ഒനാക് പറഞ്ഞു. എന്നാൽ ഇപ്പോൾ അതിൻ്റെ കൃത്യമായ പ്രായം നിർണ്ണയിച്ചെന്നും ഗവേഷകർ പറയുന്നു. ഈ ഗുഹയിൽ നിന്നും വംശനാശം സംഭവിച്ച ഒരു പ്രത്യേകതരം ആടിൻ്റെ അസ്ഥികൾ കണ്ടെത്തിയിട്ടുണ്ട്.

മയോട്രാഗസ് ബലേറിക്കസ് എന്ന ആട് വർഗ്ഗത്തിന്‍റെ അസ്ഥികളാണ് പാലത്തിന് സമീപം കണ്ടെത്തിയത്. ഇപ്പോൾ വംശനാശം സംഭവിച്ചവയാണിവ. ഈ ഗുഹ എപ്പോഴാണ് മനുഷ്യർ കൈവശപ്പെടുത്തിയതെന്ന് അറിയില്ല. കാരണം മജോർക്ക വളരെ വലിയ ദ്വീപാണ്. മെഡിറ്ററേനിയൻ കടലിൽ മനുഷ്യർ വളരെക്കാലമായി ജീവിക്കാൻ തുടങ്ങി. 9000 വർഷങ്ങൾക്ക് മുമ്പ് സൈപ്രസിലും ക്രീറ്റിലും.

ആടിൻ്റെ അസ്ഥികളും പാലത്തിലെ വിവിധ നിറങ്ങളിലുള്ള വരകളും ഗവേഷകർ പഠനവിധേയമാക്കി. കാരണം കടലിനുള്ളിൽ കിടക്കുന്ന വസ്തുക്കളിൽ വിവിധ നിറങ്ങളിലുള്ള ഒരു പാളി നിക്ഷേപിക്കപ്പെടും. ഇതിനെ കാൽസൈറ്റ് ഇൻക്രസ്റ്റേഷൻ എന്ന് വിളിക്കുന്നു. അതായത് ഒരുതരം കാൽസ്യം പാളിയാണിത്. അന്വേഷിച്ചപ്പോഴാണ് കൃത്യമായ സമയം കണ്ടെത്തിയത്.

കിഴക്കൻ മെഡിറ്ററേനിയനും പടിഞ്ഞാറൻ മെഡിറ്ററേനിയനും തമ്മിൽ ബന്ധിപ്പിക്കാനുള്ള ഒരു പാലം ഈ ​ഗുഹയിൽ നിർമിച്ചതാകാം. അങ്ങനെ സമുദ്രത്തിൻ്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ ഈ പാലം ഉപയോ​ഗിച്ചിരിക്കാമെന്നും ​ഗവേഷകർ.

Leave a Reply

Your email address will not be published. Required fields are marked *