വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായി; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം വാഷിം​ഗ് മെഷീനിൽ; അയൽക്കാരി അറസ്റ്റിൽ

 വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായി; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം വാഷിം​ഗ് മെഷീനിൽ; അയൽക്കാരി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് തിരുനെൽ വേലിയിൽ മൂന്നു വയസ്സുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് കണ്ടെടുത്തു. വിഗ്നേഷ് -രമ്യ ദമ്പതികളുടെ മകൻ സഞ്ജയ് ആണ് മരിച്ചത്. മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അയൽക്കാരിയായ തങ്കമാളിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു കുടുംബം.

പൊലീസ് എത്തി പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ്‌ മെഷീനുള്ളിൽ കണ്ടെത്തിയത്. പൊലീസ് വീടുകളിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോൾ തങ്കമ്മാൾ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് സംശയം തോന്നി ഇവരുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം വാഷിം​ഗ് മെഷീനിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. ഇവരുടെ കുടുംബങ്ങൾ തമ്മിൽ വൈരാ​ഗ്യമുള്ളതായി ചിലയാളുകൾ പറയുന്നുണ്ട്. തങ്കമ്മാളിന്റെ മകൻ അടുത്തിടെ മരിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ വിഷാദത്തിന് അടിമയായിരുന്നു എന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. തങ്കമ്മാളിലെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *