ജനിച്ച് ഏഴാം മാസത്തിൽ കുഞ്ഞ് ഇസബെല്ല സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോർഡുകൾ

 ജനിച്ച് ഏഴാം മാസത്തിൽ കുഞ്ഞ് ഇസബെല്ല സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോർഡുകൾ

തൃശൂർ: ജനിച്ച് ഏഴാം മാസത്തിൽ കുഞ്ഞ് ഇസബെല്ലയെ തേടിയെത്തിയത് മൂന്ന് ലോക റെക്കോർഡുകളാണ്. തച്ചുടപറമ്പ് മൽപ്പാൻ വീട്ടിൽ ജിൻസന്റെയും നിമ്മിയുടേയും മകളാണ് ഇസബല്ല മറിയം. ഈ ചെറു പ്രായത്തിൽ തന്നെ ഇസബെല്ലയെ തേടി റെക്കോർഡുകൾ എത്തിയതിന്റെ അമ്പരപ്പിലാണ് വീട്ടുകാരും നാട്ടുകാരും.

അഞ്ചാം മാസത്തിൽ 4 മിനിറ്റ് 38 സെക്കന്റ് പിടിക്കാതെ നിന്നതിലൂടെയാണ് ഇസബല്ല ലോക റെക്കോർഡ് സ്വന്തം പേരിലാക്കിയത്. സാധാരണ കുട്ടികൾ ഒമ്പതുമാസം തികയുമ്പോഴാണ് പിടിച്ച് നിൽക്കാനും ഇരിക്കാനും തുടങ്ങുന്നത്. എന്നാൽ ഇസബെല്ല ഇതിന് വ്യത്യസ്തമായി അഞ്ചാം മാസത്തിൽ നിൽക്കുകയും ഇരിക്കുകയും ചെയ്ത് തുടങ്ങി. ഈ നേട്ടത്തിനാണ് ഇസബെല്ലക്ക് അവാർഡ്. ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവക്ക് പുറമെ യു കെയിലെ റെക്കോർഡുമാണ് ഇസബല്ല സ്വന്തമാക്കിയത്.

2024 ഫെബ്രുവരി 8 നാണ് ഇസബല്ലയുടെ ജനനം. 45 ദിവസത്തിനുള്ളിൽ കുട്ടി കമഴ്ന്നു തുടങ്ങി. മൂന്നാം മാസത്തിൽ ഇരിക്കുകയും നാലാമത്തെ മാസത്തിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുകയും ചെയ്തു. തച്ചുടപറമ്പ് സ്വദേശികളായ ജിൻസനും ഭാര്യ നിമ്മിയും യു കെയിൽ സ്ഥിരതാമസക്കാരാണ്.

യു.കെയിൽ ജോലിനോക്കുന്ന അമ്മ ഡോ. നിമ്മിക്കൊപ്പം മൂന്നുമാസം പ്രായമുള്ളപ്പോൾ നാട്ടിലെത്തിയപ്പോഴാണ് ഇസബെല്ല. അഞ്ചാം മാസമായതോടെ കുട്ടി പിടിക്കാതെ നിന്നുതുടങ്ങി. ഒരു കൗതുകത്തിന് ഇത് റെക്കോർഡ് ചെയ്ത നിമ്മി പിന്നീട് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിർബന്ധത്തെ തുടർന്നാണ് റെക്കോർഡിനുള്ള അപേക്ഷ നല്കിയത്. അപേക്ഷ നല്കി ഒരു മാസം തികയും മുമ്പേ റെക്കോർഡിന് അർഹയായെന്ന മറുപടി ലഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് സർട്ടിഫിക്കറ്റും വീട്ടിലെത്തി. അങ്ങനെ അവിശ്വസിനീയമായ നേട്ടത്തിന് ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡ് ഉടമയായി ഇസബല്ല.

Leave a Reply

Your email address will not be published. Required fields are marked *