ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിയെ പോലീസ് കണ്ടെത്തി; മൂന്നുപേർ കസ്റ്റഡിയിൽ

കൊച്ചി: ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിയെ പോലീസ് കണ്ടെത്തി. കുട്ടിയെ കൂട്ടിക്കൊണ്ടുപോയ മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ഇതരസംസ്ഥാനക്കാർ താമസിക്കുന്ന പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി തങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ് പ്രതികൾ ബന്ധുക്കളെ വിളിച്ചിരുന്നതായാണ് വിവരം. ഈ നമ്പർ അന്വേഷിച്ച പോലീസ് കുട്ടിയെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ എടയപ്പുറത്ത് നിന്നും ബംഗാൾ സ്വദേശിയുടെ മകളെ കാണാനില്ലെന്ന് പരാതി ഉയർന്നത്. സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായി.