BREAKING NEWS


World

ബുഷെഹ്ര്‍ ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍-യുഎസ് ആക്രമണമെന്ന് ഇറാന്‍
World

ബുഷെഹ്ര്‍ ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍-യുഎസ് ആക്രമണമെന്ന് ഇറാന്‍

ടെഹ്‌റാൻ: ബുഷെഹ്ര്‍ ആണവകേന്ദ്രത്തിന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാൻ . ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ ആണവോർജ സംഘടന അറിയിച്ചു. ആണവകേന്ദ്രത്തിന്റെ പരിസരത്ത് ഒരു പ്രക്ഷേപണ വസ്തു പതിച്ചതായാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ സാമ്പത്തികമോ സാങ്കേതികമോ ആയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് സൈനികരെ മേഖലയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇളവ് നൽകില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. ശത്രുരാജ്യങ്ങളല്ലാത്ത കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുവദിക്കൂ എന്നും, കടന്നുപോകുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തണമെന്നും ഇറാൻ അറിയിച്ച...
കൊളംബിയയിൽ സൈനിക വിമാനം തകർന്നു; 90 പേർ മരിച്ചു
World

കൊളംബിയയിൽ സൈനിക വിമാനം തകർന്നു; 90 പേർ മരിച്ചു

കൊളംബിയ: സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ 90 പേർ മരിച്ചു. സൈന്യത്തിന്റെ ഹെർകുലീസ് സി-130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിക്ക് സമീപമായിരുന്നു സംഭവം. ഏകദേശം 110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. സൈനിക ഗതാഗത ദൗത്യത്തിനായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതായാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മാസം അവസാനം സമാനമായ അപകടം ബൊളീവിയയിലും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്ന് സൈനിക വിമാനം തകർന്നുവീണ് ഏകദേശം 20 പേർ മരിച്ചിരുന്നു....
പശ്ചിമേഷ്യയിൽ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക
World

പശ്ചിമേഷ്യയിൽ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ സിറ്റി: പശ്ചിമേഷ്യയിൽ താല്‍ക്കാലിക ആശ്വാസമായി വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ്. അഞ്ച് ദിവസത്തേക്കാണ് താല്‍ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ശത്രുത അവസാനിപ്പിക്കുന്ന കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായും ക്രിയാത്മക ചർച്ച നടന്നു എന്നും ട്രംപ് അറിയിച്ചു. ...
ഇറാൻ പ്രസിഡന്റുമായി മോദി ഫോണിൽ സംസാരിച്ചു; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു
World

ഇറാൻ പ്രസിഡന്റുമായി മോദി ഫോണിൽ സംസാരിച്ചു; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഈദ്, നൗറൂസ് ആശംസകൾ അറിയിച്ചതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെയും കുറിച്ച് ഇരുവരും ചർച്ച നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ഈ ആഘോഷകാലം പ്രദേശത്ത് സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. പശ്ചിമേഷ്യൻ മേഖലയിൽ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സ്ഥിരത തകർക്കുകയും ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന സമുദ്രപാതകളിലൂടെ ആഗോള വ്യാപാരം തടസമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു. കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുകയും സമുദ്രപാത...
ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ ആറു രാജ്യങ്ങളുടെ പിന്തുണ
World

ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ ആറു രാജ്യങ്ങളുടെ പിന്തുണ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ആവശ്യമായ സഹായങ്ങൾ നൽകാൻ ആറു രാജ്യങ്ങൾ മുന്നോട്ടുവന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ എന്നിവയാണ് സഹായം വാഗ്‌ദാനം ചെയ്തത്. ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളെ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ ഹോർമുസിൽ സംഘർഷം മൂലം ഗതാഗത തടസ്സം നേരിടുന്നതിനാൽ, ഊർജ്ജ വിപണികളെ സ്ഥിരപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉൽപ്പാദനം വർധിപ്പിക്കുകയും വിപണിയിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യാൻ ഊർജ്ജ ഉൽപ്പാദക രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും രാജ്യങ്ങൾ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകാൻ ആറ് രാജ്...
ഇറാനെതിരെ കടുത്ത ആക്രമണത്തിന് യുഎസ്;മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി
World

ഇറാനെതിരെ കടുത്ത ആക്രമണത്തിന് യുഎസ്;മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി

ടെഹ്റാൻ:  ഇറാനെതിരെ ഇന്ന് അതിശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ഉണ്ടാവുകയെന്ന് പീറ്റ് ഹെഗ്സെത്ത് ഇറാന് മുന്നറിയിപ്പ് നൽകി. ഇറാനിൽ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, നാവിക ആസ്തികൾ, പ്രതിരോധ വ്യവസായ മേഖലകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രഹരശേഷി 90 ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ താമസിക്കുന്ന വാഷിംഗ്ടണിലെ ഫോർട്ട് ലെസ്ലി ജെ. മക്നായർ (Fort Lesley J. McNair) സൈനിക താവളത്തിന് മുകളിൽ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇറാനി...
ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടു
World

ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടു

മോസ്കോ: ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇരട്ടിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. 'ദി അക്വ ടൈറ്റൻ' എന്ന പേരിലുള്ള റഷ്യൻ കപ്പലാണ് ഇന്ത്യൻ തുറമുഖം ലക്ഷ്യമാക്കി കുതിക്കുന്നത്. മാർച്ച് 21ന് ന്യൂ മംഗളൂർ തീരത്ത് ഈ കപ്പൽ നങ്കൂരമിടുമെന്നാണ് വിവരം. ബാൾട്ടിക് തുറമുഖത്ത് നിന്നും ജനുവരിയിൽ യാത്ര പുറപ്പെട്ട ഈ കപ്പൽ മാർച്ച് പകുതിയോടെ ചൈനയിലെ റിസാവോ തീരത്ത് എത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് ഇന്ത്യക്ക് അനുമതി നൽകിയതിന് പിന്നാലെ കപ്പൽ ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു.30 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. നിലവിൽ റഷ്യയെ ആശ്രയിക്കുകയല്ലാതെ ഇന...
ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി
World

ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി

ടെഹ്‌റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഇറാനിൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. എന്നാൽ ഈ വാർത്തയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1980-ലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത ഖത്തീബ്, ഇറാന്റെ ജുഡീഷ്യറിയിലും ഇന്റലിജൻസ് വിഭാഗത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രമുഖ ഷിയാ പണ്ഡിതനാണ്. ഇറാനിലെ ഉന്നത നേതാക്കളെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും ഇസ്രായേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ തകർക്കുന്നതിൽ തങ്ങളുടെ സൈന്യം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാണ് ഇസ്മയിൽ ഖ...
ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനീ കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ
World

ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനീ കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ

ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയും ഐആർജിസിയുടെ അർധസൈനിക വിഭാഗമായ ബസീജ് ഫോഴ്സ് മേധാവി ഗൊലാംറിസ സൊലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഇന്നലെ രാത്രി നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ഈ റിപ്പോർട്ടുകളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന റാലിയിലാണ് ലാറിജാനി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഈ മരണം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അലി ലാറിജാനി. അലി ലാറിജാനി ഉൾപ്പെടെയുള്ള പ്രമുഖ ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ഇറാൻ ഭരണകൂടത്തിലെ ഏറ്റവും സ്വ...
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം
World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നർകോട്ടിക്സ് (ലഹരിവിമുക്ത) ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. ലഹരിവിമുക്ത ആശുപത്രിയെ ലക്ഷ്യം വച്ചു നടന്ന ഈ ആക്രമണം ചികിത്സയിലായിരുന്ന നിരവധി പേരുടെ ദാരുണാന്ത്യത്തിന് കാരണമായെന്ന് താലിബാൻ കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ അഫ്ഗാനിസ്ഥാനിലെ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. നൻഗഹാർ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങൾക്കാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്നും ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ അതി...