യുഎസ് ചർച്ചാവിഷയം: മോദിയും പുടിനും ഒരു കാറിൽ; ‘ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വില’!
വാഷിങ്ടൺ ഡി.സി. - റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്ന് ഒരേ കാറിൽ യാത്ര ചെയ്ത സംഭവം യുഎസ് കോൺഗ്രസിലും ശക്തമായ ചർച്ചയായി. ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് യുഎസ് പ്രതിനിധി സിഡ്‌നി കാംലാഗർ ഡോവ്, ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ ഇന്ത്യാ നയങ്ങളെ രൂക്ഷമായി വിമർശിച്ചു.
ഹൗസിലെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഫോറിൻ അഫയേഴ്‌സ് സബ്കമ്മിറ്റിയിൽ 'ദി യുഎസ് - ഇന്ത്യ സ്ട്രാറ്റീജിക് പാർട്‌നർഷിപ്: സെക്യുറിങ് എ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസിഫിക്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് സംഭവം.ഇന്ത്യയോടുള്ള ട്രംപിൻ്റെ നയങ്ങളെ ഡോവ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "നമുക്ക് ദേഷ്യമുള്ള ആളുകളെ വേദനിപ്പിക്കുന്നതിനേക്കാൾ കൂടുതൽ, നമ്മൾ നമ്മെത്തന്നെയാണ് വേദനിപ്പിക്കുന്നത്. നിർബന്ധബുദ്ധിയുള്ള ഒരു പങ്കാളിയാകുന്നതിന് വലിയ വില നൽകേണ്ടിവരും."
ചിത്രം ഉയർത്തിക്കാട്ടി...










