BREAKING NEWS


More

Crime

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇഡിയുടെ റെയ്ഡ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തിരുവനന്തപുരത്തെയും മലപ്പുറത്തെയും നേതാക്കളുടെയും വീടുകളില്‍ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒഎംഎ സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഇഡിയുടെ റെയ്ഡ് ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന. അതേസമയം, റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല. കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തൂറയിലെ വീട്ടില്‍ കൊച്ചിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക...
Crime, India

രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും വിധി ബാധകം.

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി, എന്‍ഐഎ എന്നിവയുടെ വിവിധ ഓഫിസുകളിലും സംസ്ഥാന പോസിസിന്റെ വിവിധ ഓഫിസുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള അധികാരമുള്ള ഏജന്‍സികളെന്ന നിലയിലാണ് ഉത്തരവ്. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പോലിസ് സ്‌റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തുപോകുന്ന കവാടം, ലോക്ക്‌അപ് മുറി, വരാന്തകള്‍, ലോബി, സ്വീകരണമുറി തുടങ്ങിയിടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി. പോലിസ് സ്‌റ്റേഷനുകള്‍ അടക്കമുളള ഏജന്‍സികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നര്‍കോടിക്‌സ്, റവന്യൂ ഇന...
Crime, Ernakulam, Politics

എ പി അനില്‍ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും.

കൊച്ചി : മുന്‍മന്ത്രി എ പി അനില്‍ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരി ഇന്ന് രഹസ്യ മൊഴി നല്‍കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കുക രഹസ്യമൊഴിയെടുക്കാനായി കഴിഞ്ഞ വ്യാഴാഴ്ച കോടതിയിലെത്താന്‍ നിര്‍ദേശിച്ച്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നല്‍കിയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്തല്‍ ഇന്നത്തേക്ക് മാറ്റി. സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മുന്‍ മന്ത്രി എ. പി അനില്‍കുമാറിനെതിരായ പീഡന കേസിലാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മന്ത്രിയായിരുന്ന സമയത്തെ അനില്‍കുമാറിന്റെ യാത്രാ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് നേരത്തെ ശേഖരിച്ചിരുന്നു. പരാതിയില്‍ പറയുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തെളിവെടുപ്പും ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ...
Crime, Kozhikode

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 32 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 650 ഗ്രാം സ്വർണമാണ് പിടികൂടിയത്. 32 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം. കാപ്‌സ്യൂൾ രൂപത്തിലായിരുന്നു സ്വർണമിശ്രിതം കൊണ്ടുവന്നത്. എയർ ഇന്ത്യ വിമാനത്തിലെത്തിലാണ് സ്വർണം കടത്തിയത്. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ...
Crime, Kollam

“ഞാന്‍ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് “; ഉത്രയെ കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞ് സുരേഷ്

കൊല്ലം : ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മാപ്പ് സാക്ഷിയുടെ വിചാരണ പൂര്‍ത്തിയായി. ഉത്രയെ കടിച്ച മൂര്‍ഖന്റെ ചിത്രങ്ങള്‍ കണ്ട്, താന്‍ സൂരജിന് നല്‍കിയ പാമ്പാണിതെന്നു പാമ്പ്പിടിത്തക്കാരന്‍ സുരേഷ് മൊഴി നല്‍കി. അടുത്ത ആഴ്ച ഉത്രയുടെ ബന്ധുക്കളെ വിസ്തരിക്കും. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഉത്ര വധക്കേസിൻറെ വിചാരണ നടക്കുന്നത്. സൂരജിന് വിറ്റ അണലിയെയും മൂര്‍ഖനേയും സുരേഷ് പിടികൂടുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കേസിലെ രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയാകുകയും ചെയ്ത പാമ്ബുപിടിത്തക്കാരനെ പ്രതിഭാഗവും വിസ്തരിച്ചു. നിങ്ങള്‍ കൊലപാതകം ചെയ്തിട്ടില്ലല്ലോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് ഞാന്‍ പാമ്ബിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് എന്നായിരുന്നു സുരേഷിന്റെ മറുപടി. വിസ്താരം പൂ...
Breaking News, COVID, Health

കോവിഡ് നിരക്ക് പിന്നെയും ഉയരുന്നു, കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരംഃ കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,78,278 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ...
Crime, Kerala News, Latest news

കൊല്ലത്ത് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

കൊല്ലം വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതം. വാളത്തുങ്കല്‍ സ്വദേശിയായ ജയന്‍ ഇന്നലെ രാത്രിയാണ് ഭാര്യയും മകളും ബന്ധുക്കളായ കുട്ടികളുമടക്കം അഞ്ചു പേര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. മുഖത്ത് പരുക്കേറ്റ ജയന്റെ ഭാര്യയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിലവിളിച്ചു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഭാര്യയുടെയും മകളുടെയും പിന്നാലെ ഓടിയ ജയന്‍ അയല്‍വീട്ടിലെ ബന്ധുക്കളായ പ്രവീണ,നിരഞ്ജന എന്നീ കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു. രജി ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനാണ് ജയൻ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയന്റെ സംശയ രോഗമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകിട്ട് രജി ജോലി ചെയ്യുന്നിടത്ത് എത്തി ജയന്‍ വഴക്കുണ്ടാക്കിയിരുന്നു. ജയന്റെ ഭാര്യ രജിക്ക് 40 ശതമാനം പൊ...
Breaking News, COVID, Health

കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6151 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,092; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,44,864. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (7...
Health, Thiruvananthapuram

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി മുരളീധരന് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളില്ല

കേന്ദ്രമന്ത്രി വി മുരളീധരന്  ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്ത് മംഗലപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചാരണ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി യാത്ര തുടരുകയും ചെയ്തു.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ശാരീരിക  ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് വിവരം. ...
Crime, World

സൗദിയിൽ മലയാളിയെ പാകിസ്‌ഥാൻ സ്വദേശി കുത്തിക്കൊന്നു

 സൗദി  ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടു. കൂടെ ജോലിചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. അസീസിനെ  രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ്‌ രണ്ടുപേർക്ക്‌ കുത്തേറ്റു. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ...