തരൂരിന് ക്ഷണമുണ്ടായിരുന്നു; കോൺഗ്രസ് എതിർപ്പാണ് വിട്ടുനിൽക്കാൻ കാരണമെന്ന് സവർക്കർ പുരസ്‌കാര സമിതി
ന്യൂഡൽഹി: പ്രഥമ സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങാൻ ശശി തരൂർ എംപിയെ ഡൽഹിയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് പുരസ്‌കാരം നൽകുന്ന ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് (HRDS) സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസിൻ്റെ എതിർപ്പാണ് തരൂർ പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.നവംബർ 12-നാണ് അവാർഡ് വിതരണം നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി തരൂരിന് മെയിൽ അയച്ചതിന് ശേഷം സംഘടനയുടെ പ്രതിനിധികൾ അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ടിരുന്നു.
ശശി തരൂരിന്റെ സ്റ്റാഫ് അംഗങ്ങളെ മൂന്നോ നാലോ തവണ കണ്ടിരുന്നുവെന്നും, ഒരു തവണ തരൂരിനെ നേരിട്ട് കണ്ടിരുന്നുവെന്നും അജി കൃഷ്ണൻ പറഞ്ഞു. "പരിപാടിയിൽ വരാമെന്ന് ശശി തരൂർ സമ്മതിക്കുകയും ഡയറിയിൽ കുറിച്ചുവെക്കാൻ നിർദേശിക്കുകയും ചെയ്തു. അദ്ദേഹത്തെ ദ്രോഹിക്കാനല്ല, ഒരു അവാർഡ് നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്. സവർക്കർ പുരസ്‌കാരത്തിന് തരൂർ ഇപ്പോഴു...










