BREAKING NEWS


Business

ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങൾ; കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക, സർവ്വകലാശാല സംഘർഷത്തിൽ പ്രതികരിക്കാതെ ഗവർണ‍ർ
Business

ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങൾ; കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക, സർവ്വകലാശാല സംഘർഷത്തിൽ പ്രതികരിക്കാതെ ഗവർണ‍ർ

കേരള സർവകലാശാലയിലെ സംഘർഷങ്ങളിൽ പ്രതികരിക്കാതെ ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ സംഘർഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിച്ചു. സർവകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലത് നടന്നല്ലോ എന്നായിരുന്നു മറുപടി. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പ്രശംസിച്ചു. പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ മന്ത്രിയുടെ ഓദ്യോഗിക പരിപാടികളുടെ ലിസ്റ്റിലും ഗവർണ‌റുടെ പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല. Tag: Congratulations ...
25 വർഷങ്ങൾക്കുശേഷം പാകിസ്ഥാനിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുന്നു: രാജ്യത്തെ വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
Top News, Business, Topnews, World

25 വർഷങ്ങൾക്കുശേഷം പാകിസ്ഥാനിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുന്നു: രാജ്യത്തെ വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

ലോകതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു പിന്നാലെ, ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ 25 വർഷത്തെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2000ൽ പാക്കിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, പാകിസ്ഥാന്റെ ഡിജിറ്റൽ വിപ്ലവത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം, രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകളുടെ നേർത്ത പ്രതിഫലനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഭ്യന്തര പ്രശ്നങ്ങളാണ് കമ്പനിയുടെ പ്രവർത്തനം താറുമാറാക്കിയത് എന്നത് മുൻ തലമുറ ലീഡർമാരിൽ ഒരാളായ ജവാദ് റഹ്മാൻ ഉന്നയിച്ച പ്രധാന ആരോപണമാണ്. ലിങ്ക്ഡ്ഇനിലൂടെ നൽകിയ പ്രതികരണത്തിൽ, കമ്പനിയുടെ മുഴുവൻ ജീവനക്കാരെയും പതിയെ കുറച്ച് വരികയായിരുന്നു എന്നും, ബാക്കിയുള്ളവർക്ക് ഉടൻ വിവരമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിൽ വരുത്തിയ മാറ്റങ്ങൾ പ്രശംസനീയമായിരുന്നുവെങ്കിലും, കഴിഞ്ഞ ക...
ഓമനപ്പുഴ കൊലപാതകം; മകൾ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവെന്ന് പിതാവ്, കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യയും സഹായിച്ചുവെന്ന് പൊലീസ്
Business

ഓമനപ്പുഴ കൊലപാതകം; മകൾ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവെന്ന് പിതാവ്, കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യയും സഹായിച്ചുവെന്ന് പൊലീസ്

മാരാരിക്കുളം ഓമനപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് മകള്‍ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മൊഴി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ ജോസ്‌മോന്‍ ആണ് മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ ഇന്നലെ രാത്രി 11 മണിയോടെ സ്വന്തം വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്‌മോന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഓമനപ്പുഴയിൽ മകളെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യയും സഹായിച്ചുവെന്ന് പൊലീസ് കണ്ടെത്തി. ഫ്രാൻസിസ് കഴുത്ത് ഞരിക്കുമ്പോൾ ഏഞ്ചൽ ജാസ്മിൻ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അമ്മ പിടിച്ചു വച്ചു. കഴുത്തിൽ തോർത്ത്‌ ഇട്ട് മുറുക്കിയപ്പോൾ അമ്മ ഏഞ്ചലിന്റെ കൈകൾ പിടിച്ചു വച്ചുവെന്നാണ് കണ്ടെത്തൽ. കൊല്ലപ്പെട്ട ഏഞ്ചൽ ജാസ്മിന്റെ അമ്മ ജെസിമോളെ കേസിൽ പൊലീസ് ...
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം
Business

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം. പതിനാലാം വാർഡിന്റെ ഭാ​ഗമാണ് ഇടിഞ്ഞുവീണത്. സർജറി വിഭാ​ഗത്തിന്റെ വാർ‍ഡാണ് ഇടിഞ്ഞുവീണത്. ഒരു കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി, രണ്ട് കുട്ടികളെ പരിക്കുകളോടെ ക്യാഷ്യാലിറ്റിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. അപകടം സ്ഥലത്തുകൂടി നടന്നുപോയ സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ഇതിനു സമീപം ഒരു കഫേ പ്രവർത്തിക്കുന്നുണ്ട്. രണ്ട് പേരെ സംഭവ സ്ഥലത്ത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. നിലവിൽ ഉപയോ​ഗിക്കാത്ത ഭാ​ഗമാണ് തകർന്നു വീണത്. അതു കൊണ്ടു തന്നെ ആ ഭാ​ഗത്തു കൂടി നടന്നു പോയ ആളുകൾക്കാണ് പരിക്കേറ്റത്. നിലവിൽ കെട്ടിടത്തിന്റെ ഭാ​ഗമായിരുന്ന ശുചിമുറിമാത്രമാണ് ഉപയോ​ഗിച്ചിരുന്നത്. ആർക്കും ​ഗുരുതര പരിക്കുകളില്ല. രണ്ട് പേരെ ക്യാഷ്യാലിറ്റിയിൽ പ്രവേശിപ്പിച്ചു. മുൻപ് ബലക്ഷയം കണ്ടെത്തിയതിനാൽ കെട്ടിടം അടച്ചിട്ടിരിക്കുകയാ...
നാളെ സംസ്ഥാന വ്യാപക ‘സോളാര്‍ ബന്ദ്’; കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ചും ധര്‍ണ്ണയും
Business

നാളെ സംസ്ഥാന വ്യാപക ‘സോളാര്‍ ബന്ദ്’; കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ചും ധര്‍ണ്ണയും

തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍. നയത്തിലെ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ സോളാര്‍ ബന്ദ് ആചരിക്കും. സോളാര്‍ പ്ലാന്റുകളുടെ നിര്‍മ്മാണം, വിപണനം, ഇന്‍സ്റ്റാളേഷന്‍, സര്‍വ്വീസ് മേഖലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബന്ദിന്റെ ഭാഗമായി അടച്ചിടും....
കോന്നിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്
Business

കോന്നിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്

പത്തനംതിട്ട: കോന്നിയിൽ കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ്  ആക്രമണം ഉണ്ടായത്. കോന്നിയിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങി കാട്ടാനകൾ വലിയ തോതിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഉദ്യോഗസ്ഥരുടെ പരുക്ക് അത്ര സാരമില്ല. ഇനി വരും ദിവസങ്ങളിൽ കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്....
‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
Business

‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണങ്ങൾക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണമെന്നും ഹെെക്കോടതി പറഞ്ഞു. കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാകൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നതെന്നും കോടതി ചോദിച്ചു. സെൻസർ ബോർഡ്‌ പറയുന്ന കാരണം പ്രാഥമ ദൃഷ്...
ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി
Business

ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ്. ആയത്തുള്ള ഖമേനിയെ വധിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കാട്‌സിന്റെ പ്രതികരണം. യുദ്ധക്കുറ്റങ്ങള്‍ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാര്‍ക്ക് നേരെ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനെതിരെയും ഇറാന്‍ ഏകാധിപതിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപി...
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു
Business

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കാസർകോട് നീലേശ്വരം സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള മകൻ: മിഥുൻ(ഓസ്‌ട്രേലിയ) മരുമക്കൾ: റിയ(ഓസ്‌ട്രേലിയ), നടൻ ദിലീപ്‌....